പുല്‍പ്പള്ളിയില്‍ നടന്ന മിഷന് റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു
പുല്‍പ്പള്ളി: മിഷന് ലീഗ് മാനന്തവാടി രൂപതാ 46മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രേഷിത റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഭിന്നതകള്‍ മായിക്കുന്ന സ്നേഹത്തിന്റെ നവ്യ പാഠങ്ങള്‍ പകര്ന്നേക്കുന്ന സ്നേഹ സന്ദേശ റാലിയില്‍ ഒരേ മനസോടെ വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുമുള്ള ആയിരക്കണക്കിനാളുകളാണ് അണിനിരന്നത്. പേപ്പല്‍ പതാകകളുമായി നിശ്ചല ദൃശ്യങ്ങടേയും നാസിക് ഡോളുകളുയുടെയും ബാന്റ് സെറ്റുകളുടെയും യുവജനങ്ങളുടെ 46 ബുള്ളറ്റുകളുടെയും മുത്തുക്കുടുകളുടെയും അകമ്പടിയോടെയാണ് റാലി ആരംഭിച്ചത്. പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍ ഏബ്രഹാം നെല്ലിക്കല്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഫാ. ജസ്റ്റിന് മുത്താനിക്കാട്ട് സ്നേഹ സന്ദേശ റാലിക്ക് ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ ഓര്‍ഗനൈസര്‍ രഞ്ജിത് മുതുപ്ലാക്കല്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുള്ളന്‍കൊല്ലി ഫൊറോന അംഗങ്ങള്‍ വൈദികര്‍ക്ക് പിന്നിലായി അണിനിരന്നു. തുടര്‍ന്ന് നിലന്പൂര്‍, മണിമൂളി, നീലഗിരി, ചുങ്കക്കുന്ന്, തരിയോട്, കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, കല്ലോടി, ദ്വാരക, പയ്യന്പള്ളി, നടവയല്‍ എന്നീക്രമത്തില്‍ ആയിരുന്നു വിവിധ ഇടവകകള്‍ ഫ്ലക്സ് ബോര്ഡുകളുമേന്തി റാലിയില്‍ പങ്കെടുത്തത്.
ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച റാലി രണ്ടര കിലോമിറ്റര്‍ പിന്നിട്ട് പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ എത്തിയപ്പോഴും വിശ്വാസി സമൂഹം ഒഴുകിയെത്തുകയായിരുന്നു. 4.30 ന് സമാപന സമ്മേളനം ആരംഭിക്കുന്പോഴും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നുള്ള സ്നേഹ സന്ദേശ റാലി തുടര്‍ന്നുകൊണ്ടേയിരുന്നു അഞ്ചരയോടെയാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത സ്നേഹ സന്ദേശ റാലി ദേവാലയത്തിലെത്തിചേര്‍ന്നത്.
വൈദികര്‍, സന്യസ്തര്‍, മിഷന് ലീഗ് അംഗങ്ങള്‍, കെസിവൈഎം, മാതൃവേദി, അല്മായ സംഘടനള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. റാലി കാണുന്നതിനായി നിരവധി ആളുകള്‍ കാത്തു നിന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കുടിയേറ്റ മേഖലയിലെത്തിയ മിഷന് ലീഗ് സ്നേഹ സന്ദേശ റാലിയെ ഇരുകൈകളും നീട്ടിയായിരുന്നു കുടിയേറ്റ ഗ്രാമം സ്വീകരിച്ചത്.
ഫാ. സജി കോട്ടായില്‍, ഫാ. സിബിച്ചന് ചേലയ്ക്കപ്പള്ളി, ഫാ. മാത്യു പൈക്കാട്ട്, ഫാ. തോമസ് പൊന്‍ തൊട്ടി, ഫാ. വിന്‍സെന്റ് പുതുശേരി, ഫാ. ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍, ഫാ. തോമസ് പരുന്തനോലില്‍, ഫാ. സോണി വടയാപറന്പില്, ഫാ. ജോയി തുരുത്തേല്‍, ഫാ. നിഷിന് തേനന്പള്ളിയില്, ഫാ. ബിജു തൊണ്ടിപ്പറന്പില്, ഫാ. സജി ഇളയേടത്ത്, ഫാ. സുനില്‍ മീത്തില്‍, ഫാ. ജോണ്‍ പുളിന്താനം, ഫാ. സജി കാട്ടാംകോട്ടില്‍, ഫാ. ബിജു മാവറ, ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, ഫാ. സെബിന് ഐക്കരത്താഴത്ത്, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍, ഫാ. ജോസ് കപ്യാരുമലയില്‍, ഫാ. അനിഷ് പയ്യാലയില്, ഫാ. ഷാജു മുളവേലിക്കുന്നേല്‍, ഫാ. റോബിന് പടിഞ്ഞാറയില്‍, ഫാ. കുര്യന് വാഴയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍