കന്നുകുട്ടി പ്രദര്‍ശനം ശ്രദ്ധേയമായി
പുല്‍പ്പള്ളി: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെയും വിവിധ ക്ഷീരസംഘങ്ങളുടെയും സഹകരണത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ നടന്ന കന്നുകുട്ടി പ്രദര്‍ശനം ശ്രദ്ധേയമായി.ഗോപായനം 2019 എന്ന പേരില്‍ നടത്തിയ സംഗമത്തിന്റെ ഭാഗമായായിരുന്നു പ്രദര്‍ശനം വിവിധ ഇനങ്ങളിലുള്ള കന്നുക്കുട്ടികളും ആടുകളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമായി. കര്‍ഷകര്‍ക്ക് മികച്ചയിനം കന്നുക്കുട്ടികളെ കുറിച്ച് പരിചയപ്പെടുവാനും അപുര്വ്വയിനം നാടന്‍ പശുക്കളെയും വിവിധ ജനുസുകളില്‍ പെട്ട ആടുകളെയും മുട്ട കോഴികളേയും അനു ബന്ധ ഉപകരണങ്ങളേയും കുറിച്ച് കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കണ്ട് മനസിലാക്കുവാനും വേണ്ടിയിരുന്നു പ്രദര്ശനംമേളയുടെ ഭാഗമായി സങ്കരയിനം കന്നുക്കുട്ടികളുടെ പ്രദര്‍ശന റാലിയും നടത്തി. നിരവധിയാളുകളാണ് പ്രദര്‍ശനം കാണുവാനും പഠിക്കുവാനുമെത്തിയത്.ഗോപായനം രണ്ടാം പതിപ്പിന്റെ ഉല്‍ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ ക്യഷ്ണന് അദ്ധ്യക്ഷത വഹിച്ചു .ചലച്ചിത്ര താരം അനുപ് ചന്ദ്രന് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി,ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍, ഫാ.തോമസ് പരുന്തനോലില്‍,ഡോ:മീര മോഹന്‍ദാസ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജിന ഷാജി,മുനീര്‍ ആച്ചിക്കുളത്ത്,സിസിലി ചെറിയാന് ,സി.പി വിന്‍സെന്റ്, തോമസ് പാഴുക്കാല,ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍,ജോര്‍ജ് തട്ടാംപറമ്പില്‍, ജോബി.കെ.വി,അനില്‍ സക്കറിയ,ഡോ.എ.വി.പ്രകാശ്', ജോണ്സണ് ,സൈജു പുലിക്കുത്തി,സണ്ണി കണ്ടംതുരത്തി, സ്കറിയ, ഡോ.കെ.എസ് പ്രമന്‍ ,എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍