എസ്.എഫ്.ഐ ജില്ലാ സമ്മേളനം: പനമരം ഏരിയാ ജാഥ സംഘടിപ്പിച്ചു.
പനമരം:ഫെബ്രുവരി 22,23,24 തീയ്യതികളില്‍ കല്‍പ്പറ്റയില്‍ വെച്ച് നടക്കുന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളന പ്രചരണാര്‍ഥം പനമരം ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ ഏരിയാ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.എ.സി.പി.എം പനമരം ഏരിയ സെക്രട്ടറി ജസ്റ്റിന് ബേബി ജാഥാക്യാപ്റ്റന് മിഥുന് ബാബുവിന് പതാക കൈമാറി ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ ഹരികൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ജാഥ വൈസ് ക്യാപ്റ്റന്‍ അശ്വതി ,ജാഥാ മാനേജര്‍ അജിന് വിഷ്ണു എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു. പനമരത്ത് നിന്നു തുടങ്ങി പത്ത് കേന്ദ്രരങ്ങളില്‍ സ്വീകരണം ഏറ്റുറുവാങ്ങി ജാഥ എടവകയില്‍ സമാപിച്ചു. സമാപന യോഗം എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം എന്‍ എസ് വെഷണവി ഉദ്ഘാടനം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍