പ്രചാരണ വാഹന ജാഥ സമാപിച്ചു
ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'മതനിരപേക്ഷ ഇന്ത്യക്കായ് സമരോത്സുക യൗവ്വനം' എന്ന മുദ്രാവാക്യമുയര്‍ത്തി ഫെബ്രുവരി 25 ന് മീനങ്ങാടി മുതല്‍ കല്‍പ്പറ്റ വരെ നടക്കുന്ന സെക്കുലര്‍ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന ജില്ലാ തല പ്രചാരണ വാഹന ജാഥ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി,കേണിച്ചിറ,മീനങ്ങാടി,ബത്തേരി,നായ്കട്ടി, ചീരാല്‍,വടുവഞ്ചാല്‍, എന്നിവിടങ്ങളില്‍ പര്യടനം നടത്തി അമ്പലവയലില്‍ സമാപിച്ചു. സമാപന പൊതു യോഗം കര്‍ഷക തൊഴിലാളി യൂണിയന് വയനാട് ജില്ലാ പ്രസിഡന്റ് കെ ഷമീര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പുല്‍വാലയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള ധീര ജവാന്മാക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ കെ റഫീഖിന് പുറമെ കെ എം ഫ്രാന്‍സിസ്, ശ്രവ്യ ബാബു, ലിജോ ജോണി, പി എം സംസുദീന്‍, അര്ജുന് ഗോപാല്‍, ഹരിപ്രിയ എന്നിവര്‍ സംസാരിച്ചു. 14,15,16 തീയതികളിലായി നടന്ന ജാഥക്ക് സ്വീകരണ കേന്ദ്രങ്ങളില്‍ ആവേശ്വജ്ജല സ്വീകരണമാണ് ലഭിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍