ധീരജവാന് നാടിന്റെ ആദരം..! ;വസന്തകുമാറിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു
കല്‍പ്പറ്റ:ഭീകരവാദികളുടെ ചാവേറാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവീല്‍ദാര്‍ വസന്തകുമാറിന് ജന്മനാടിന്റെ വീരോജിതമായ യാത്രയയപ്പ്. ഉച്ചക്ക് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം വൈകിട്ട് ആറ് മണിയോടെയാണ് വസന്തകുമാറിന്റെ പൂക്കോടുള്ള വീട്ടിലെത്തിച്ചത്. സി ആര്‍ പി എഫ് പ്രിന്‍സിപ്പല്‍ ഡി ഐ ജി എം ജെ വിജയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഏറ്റുവാങ്ങി വയനാടെത്തിച്ചത്. കണ്ണൂര്‍ പെരിങ്ങളം ട്രെയിനിംഗ് സെന്ററില്‍ നിന്നും സി ആര്‍ പി എഫ് ജവാന്മാരും, വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു. ആറ് മണിയോടെ അമര്‍ജവാന്‍ വസന്തകുമാര്‍ കി ജയ് എന്ന് ഉയര്‍ന്നുകേട്ട ആരവത്തിനിടയിലൂടെ ഭൗതീകശരീരം ആദ്യം വീടിനുള്ളിലേക്കും പിന്നീട് പൊതു ദര്‍ശനത്തിന് ശേഷം തൃക്കൈപ്പറ്റയിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു.
ഭൗതികദേഹവും വഹിച്ച് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് അഞ്ചരയോടെയാണ് ലക്കിടിയിലെത്തിയത്. വഴിനീളെ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. അടിവാരം മുതല്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് വഴിയൊരുക്കി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ അജീഷ് തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു.
ലക്കിടിയിലെ വീട്ടിലേക്കാണ് ആദ്യം ഭൗതികദേഹമെത്തിച്ചത്. തുടര്‍ന്ന് 6.40ഓടെ വസന്തകുമാര്‍ ഒന്നുമുതല്‍ അഞ്ചുവരെ പഠിച്ചിരുന്ന ലക്കിടി ഗവ. എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നു. മ്യൂസിയംപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നേരത്തെ തന്നെ സ്ഥലത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരത്തില്‍ മതസാമൂഹികരാഷ്ട്രീയസാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. കണ്ണൂര്‍ ഡിഎസ്‌സി സെന്ററില്‍ നിന്നുള്ള സൈനികരും കേരള പോലിസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്റ്റുഡന്റ് പോലിസ് കേഡറ്റുകളുമടക്കം നൂറുകണക്കിനാളുകള്‍ ഇന്ത്യന്‍ പട്ടാളത്തിനും വീരചരമം പ്രാപിച്ച ജവാന്മാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ലക്കിടിയിലെത്തിയിരുന്നു. പോലിസ് ഉദ്യോഗസ്ഥരും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വോളന്റിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും തിരക്ക് നിയന്ത്രിക്കാന്‍ മുന്നിട്ടിറങ്ങി. കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ശനിയാഴ്ച രാവിലെ തന്നെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉച്ചയോടെ വീട്ടിലെത്തിയ മ്യൂസിയംപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് മുന്നില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
പ്രധാനമന്ത്രിക്ക് വേണ്ടി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗവര്‍ണര്‍ക്കു വേണ്ടി ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ അജീഷ്, സംസ്ഥാന പോലിസ് മേധാവിക്കു വേണ്ടി ഐജി ബല്‍റാം ഉപാധ്യായ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
എംപിമാരായ എം കെ രാഘവന്‍, എം പി വീരേന്ദ്രകുമാര്‍, എംഎല്‍എമാരായ ഒ ആര്‍ കേളു എംഎല്‍എ, സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, മുന്‍ മന്ത്രി പി കെ ജയലക്ഷ്മി, സിആര്‍പിഎഫ് ഡിഐജി എം ജെ വിജയ്, ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് ഫ്രാന്‍സിസ് പോള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി എസ് ശ്രീധരന്‍പിള്ള, പി ഗഗാറിന്‍, എന്‍ ഡി അപ്പച്ചന്‍, കെ സി റോസക്കുട്ടി, കെ സദാനന്ദന്‍, പി പി ആലി, പി കെ മൂര്‍ത്തി, പി ടി സിദ്ദീഖ്, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
പൊതുദര്‍ശനത്തിനു ശേഷം തൃക്കൈപ്പറ്റ വില്ലേജില്‍ മുക്കംകുന്നിലെ തറവാട്ടുവളപ്പില്‍ സംസ്ഥാനസൈനിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് ജമ്മുശ്രീനഗര്‍ പാതയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. ലക്കിടി കുന്നത്തിടവക വില്ലേജില്‍ വാഴക്കണ്ടി വീട്ടില്‍ പരേതനായ വാസുദേവന്‍ശാന്ത ദമ്പതികളുടെ മകനായ വസന്തകുമാര്‍ 2001ലാണ് സിആര്‍പിഎഫില്‍ ചേര്‍ന്നത്. ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചതിനു ശേഷം ലഭിച്ച അവധി കഴിഞ്ഞ് ഫെബ്രുവരി എട്ടിനാണ് കശ്മീരിലേക്ക് മടങ്ങിയത്. രണ്ടു വര്‍ഷം കഴിഞ്ഞ് വിരമിക്കാനിരിക്കുകയായിരുന്നു. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms