ഹലോ ഇംഗ്ലീഷ് നാടക കളരി നടത്തി
പുല്‍പ്പളളി കാപ്പി സെറ്റ് മുതലി മാരന് ഗവ.ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹലോ ഇംഗ്ലീഷ് നാടക കളരി ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം കലാരംഗത്തും മുന്നേറ്റം ഉണ്ടാക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായായിരുന്നു പരിശീലന കളരി.മദര്‍ പി.ടി.എ പ്രസിഡന്റ് ലിസി ജോയി അദ്ധ്യക്ഷത വഹിച്ചു.സിനിമ നാടക രംഗത്ത് പ്രശസ്തനായ ദേവേന്ദ്രന് നാഥ് മുഖ്യാതിഥിയായിരുന്നു.കോഴിക്കോട് ജില്ലാ എസ്.എസ്.എ പരിശീലകനായ ഷാജി,പ്രകാശ് ഗഗാറിന്, പി.കെ വിനോദ്,സനോജ്, സുബി, മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍