യൂഡിഎഫിലെ കെസി പത്മനാഭന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ;ഉപതിരഞ്ഞെടുപ്പില്‍ 161 വോട്ടുകള്‍ക്ക് വിജയിച്ചു
നെന്മേനി പഞ്ചായത്ത് പ്രസിഡന്റും മംഗലം വാര്‍ഡ് മെമ്പറുമായ സിആര്‍ കറപ്പന് രാജിവെച്ചതിനെ തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി പത്മനാഭന് അട്ടിമറിജയം. എതിര് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ എം പുഷ്പവല്ലിയെ 161 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പത്മനാഭന് വിജയിച്ചത്. പ്രസിഡന്റ് പദവി സംവരണ അംഗത്തിനായതിനാല് കെസി പത്മനാഭനായിരിക്കും പഞ്ചായത്ത് പ്രസിഡന്റ്. തിരഞ്ഞെടുപ്പില്‍ പത്മനാഭന് 651 ഉം,പുഷ്പവല്ലി 490ഉം, ബിജെപി സ്ഥാനാര്‍ത്ഥി കെആര്‍ ഷിനോജ് 144 ഉം വോട്ടുകള്‍ നേടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍