റോഡില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു
മാനന്തവാടി:ആറാട്ടുതറ നടയത്തുകുന്നേല് പരേതനായ ഷാജിയുടെ ഭാര്യ ബിന്ദു (39) ആണ് മരിച്ചത്.മാനന്തവാടിയിലെ ഫാഷന്‍ വില്ലേജ് ടെക്സ്റ്റയില്‍സ് ജീവനക്കാരിയായ ബിന്ദു രാവിലെ ജോലിക്കായി പോകവേ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു.വീഴ്ചയില്‍ തലയ്ക്ക് മുറിവേറ്റിരുന്നു.തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമുകില്‍ നിന്നും വീണ് മരിച്ചിരുന്നു.മക്കള്‍:വൈഷ്ണവ് (ദ്വാരക ഐ.ടി.സി.),വിഷ്ണു (ആറാട്ടുതറ ജി.എച്ച്.എസ്.എസ്).സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് ആറാട്ടു തറയിലെ വീട്ടുവളപ്പില്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍