ആദിവാസി യുവാവിനെമരിച്ച നിലയില്‍ കണ്ടെത്തി
എടവക കാപ്പുഞ്ചാല്‍ കൂട്ടിക്കുറി പണിയ കോള നിയിലെ പരേതനായ ബാലന് - വെള്ളച്ചി ദമ്പതിക ളുടെ മകന് ഗോപാലന് (30) നെയാണ് മാനന്തവാടി ബിവറേജിന് പുറകവശത്തെ പറമ്പിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം തോന്നിക്കുന്നതായി പോലീസ് വ്യക്തമാക്കി.ഫെബ്രുവരി 12ന് മദ്യലഹരി യില്‍ വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ശേഷം വീട് വിട്ടിറങ്ങയതായിരുന്നു ഗോപാലന്.തുടര്‍ന്ന് ഇന്ന ലെ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെ ത്തിയത്. മാനന്തവാടി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. ശാന്തയാണ് ഗോപാലന്റെ ഭാര്യ. ഗോപിക,ശോഭിക,ഗോകുല്‍ എന്നിവര്‍ മക്കളാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍