1.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കാട്ടിക്കുളം രണ്ടാം ഗേറ്റില്‍ ഫോറസ്റ്റ്, മോട്ടോര്‍ വെഹിക്കിള്‍,എക്സൈസ് എന്നീ വകുപ്പുകളുടെ സംയുക്തവാഹന പരിശോധനക്കിടെ മൈസൂരില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കര്‍ണ്ണാടക ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ തരുവണ പരിയാരംമുക്ക് പള്ളിയാല്‍ പി.കാസിം (42) നെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എജെ ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍ , സിവില്‍ എക്സൈസ് ഓഫീസര്‍ സജി പോള്‍ എന്നിവരും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍