ഷുഹൈബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി:യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷുഹൈബ് അനുസ്മരണ സദസ് സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി എം.കെ ഇന്ദ്രജിത്ത് അധ്യക്ഷതവഹിച്ച അനുസ്മരണ സദസ് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്യു വയനാട് ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ് മുഖ്യപ്രഭാഷണം നടത്തി.ബെന്നി കൈനിക്കല്‍,ബാബു പഴുപത്തൂര്‍,അഫ്സല് ചീരാല്‍.ലയണല്‍ മാത്യൂ,നിഖില്‍ തോമസ്,യൂനുസ് അലി, റിനു ജോണ്‍.സന്തോഷ്,ഷിജു,അനീഷ്, ഷിജു പൗലോസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍