കടുവയെ പിടികൂടാന്‍ നടപടി സ്വീകരിക്കും:ഐ സി.ബാലകൃഷ്ണന് എം.എല്‍.എ
പുല്‍പ്പള്ളി: മരക്കടവ്, പെരിക്കല്ലൂര്‍ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ കടുവാ ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കടുവയെ കൂട്വെച്ച് പിടികൂടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത വനം വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയതായി ഐ.സി. ബാലകൃഷ്ണന് എംഎല്‍എ പറഞ്ഞു. കടുവയെ കൂട്വച്ച് പിടികൂടുന്നതിന് പാലക്കാട് സിസിഎഫിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ച് വരികയാണ്. മരക്കടവ് ഭൂദാനംകുന്നില് കടുവ പശുവിനെ അക്രമിച്ച പ്രദേശം എംഎല്‍എ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, പഞ്ചായത്തംഗം ജാന്‍സി ജോസഫ്, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, എന്‍.യു. ഉലഹന്നാന്, ജോര്‍ജ് തട്ടാംപറന്പില്‍, ജോസഫ് പെരുവേലി, ജോസ് നെല്ലേടം, മാത്യു ഉണ്ണിയാപ്പള്ളി, രാജേഷ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍