അനധികൃത പന്നിഫാമിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍
പുല്‍പ്പള്ളി പഞ്ചായത്തിലെ വെള്ളക്കെട്ടില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ച് പൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന സ്ഥലത്താണ് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ലാതെ പന്നിഫാം പ്രവര്‍ത്തിക്കുന്നത്. ടൗണിലെ മാര്‍ക്കറ്റില്‍ നിന്നുള്ള വേസ്റ്റുകള്‍ വന്‍കുഴികള്‍ ഉണ്ടാക്കി സ്റ്റോക്ക് ചെയ്യുന്നതുമൂലം പരിസരത്തെ വീടുകളില്‍ കഴിയുന്നവര്‍ക്ക് വന്‍ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. ആരോഗ്യ വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ ഭാഗത്തുനിന്നോ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്ത് എത്തിയത്. തുടര്‍ന്ന് പുല്‍പ്പള്ളി സിഐ റെജീന കെ. ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് കുഴിച്ച് മൂടാമെന്നും ഒരാഴ്ച്ചക്കകം പന്നിഫാം നീക്കം ചെയ്യാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞ്പോയത്. അനധികൃതമായി ജനവാസ കേന്ദ്രത്തില്‍ പന്നിഫാം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍