മാനേജ്മെന്റിനെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി എസ്എന്‍ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരം ആരംഭിച്ചു.കോളേജിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക,വിശ്രമമുറി നിര്‍മ്മിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച സമരം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു.വരുംദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍