മുത്തങ്ങയില്‍ 19 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി;രണ്ട് പേര് പിടിയില്‍
മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എല്‍ 57 എന്‍ 866 6 നമ്പര്‍ കാറില്‍ കടത്തിയ 19 ലക്ഷം രൂപയാണ് പിടികൂടിയത്.എക്സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.പണം കടത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി സുല്‍ഫിക്കര്‍ അലി, (32), കോഴിക്കോട് കൊളത്തറ സ്വദേശി കെ.പി മുഹമ്മദ് ബഷീര്‍ (31) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം.സുനില്‍ ,ബെന്നി ജോര്‍ജ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ രമേഷ് ,പി എസ് വിനീഷ്, ഏലിയാസ് വി.പി, അബ്ദുള്‍ സലീം ,സി ഇ ഒ പ്രജീഷ് െ്രെഡവര്‍ ബീരാന് കോയ എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.പണവും,പ്രതികളേയും ബത്തേരി പോലീസിന് കൈമാറും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍