മീനങ്ങാടിയിലും നായ്ക്കളുടെ ജഢങ്ങള്‍ ;ചാക്കുകളില്‍ കെട്ടിയിട്ട നിലയിലാണ് ജഢം കണ്ടെത്തിയത്
മീനങ്ങാടി രാമഗിരി കോളനിക്ക് സമീപമാണ് ചാക്കില്‍ കെട്ടിയ നിലയിലാണ് നായ്ക്കളുടെ ജഢം കണ്ടെത്തിയത്. രണ്ട് ചാക്കുകളിലായി രണ്ട് നായ്ക്കളുടെ ജഢമാണ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പോലീസ് തുടങ്ങിയവരെ വിവരം അറിയിച്ചിട്ടുണ്ട്. പനമരം പുഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എട്ടോളം നായ്ക്കളുടെ ജഢം കണ്ടെത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍