പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്;പ്രചരണത്തിനു തുടക്കംകുറിച്ച് യൂത്ത് കോണ്‍ഗ്രസ്.
സുല്‍ത്താന്‍ബത്തേരി:ആസന്നമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ചു. 2019 ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ നിലനില്‍പ്പിനും അഖണ്ഡതയ്ക്കും മതേതരത്വത്തിന്റെ സംരക്ഷണത്തിനും വേണ്ടിയുളള പോരാട്ടമാണെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി. ആദം മുല്‍സി അഭിപ്രായപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷതവഹിച്ചു. എംകെ ഇന്ദ്രജിത്ത്. ലയണല്‍ മാത്യു. നിഖില്‍ തോമസ്. അഫ്സല് ചീരാല്‍. ബൈജു വാഴയില്‍. മനു ജോയ്. ജിനു ജോസഫ്. സിജോ വാകേരി. യൂനുസ് അലി. മാത്യുസ്. സിജു പൗലോസ്. സിറില്‍ ജോസ് അനീഷ് ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍