വയലില്‍ മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ചുകൊന്നു;പ്രതിഷേധവുമായി നാട്ടുകാര്‍
തൃശ്ശിലേരി മുത്തുമാരി തൂത്തോട്ട് കൂനാനിക്കില് ജോസഫിന്റെ രണ്ട് വയസ് പ്രായമുള്ള ചെനയുള്ള പശുവിനെയാണ് കടുവ ആക്രമിച്ചുകൊന്നത്. വീടിനോട് ചേര്‍ന്ന് വനാതിര്‍ത്തിയിലെ വയലില്‍ മേയാനായി കെട്ടിയിരുന്ന പശുവിനെയാണ് രാവിലെ പതിനൊന്ന് മണിയോടെ കടുവ ആക്രമിച്ചത്. പശുവിന്റെ കരച്ചില്‍കേട്ടെത്തിയ അയല്‍വാസിയാണ് പശുവിനെ കടുവ ആക്രമിക്കുന്നത് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍