വീടുവാഗ്ദാനം നല്കി മഞ്ജുവാര്യര്‍ ആദിവാസികളെ വഞ്ചിച്ചതായി പരാതി;മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ പേരില്‍ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ് ദാനം നല്കി വഞ്ചിച്ചതായാണ് പരാതി; 13 ന് ന
കല്‍പ്പറ്റ:പനമരം പഞ്ചായത്തിലെ പരക്കുനി പണിയ കോളനിയില്‍ ഒരു കോടി എമ്പത്തിയെട്ട് ലക്ഷം രൂപാ ചിലവില്‍ മഞ്ജു വാര്യര്‍ ഫൗണ്ടഷന്റെ കീഴില്‍ 57 കുടുംബങ്ങള്‍ക്ക് വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കാമെന്ന് ചലചിത്ര താരം മഞ്ജു വാര്യര്‍ രേഖാമൂലം ജില്ലാ കളക്ടറിനും,പട്ടിക ജാതി പട്ടിക വകുപ്പ് മന്ത്രിക്കും, പനമരം പഞ്ചായത്തിലും കത്ത് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടിക ജാതി പട്ടിക വകുപ്പ് പ്രവര്‍ത്തന അനുമതിയും നല്കി. എന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും മഞ്ജുവാര്യര്‍ വാഗ്ദാന ലംഘനം നടത്തി ഒളിച്ചോടിയതായി കോളനിവാസികള്‍ കുറ്റപ്പെടുത്തി.എല്ലാ വിധേനെയുള്ള അനുമതികളും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടും നടി മഞ്ജുവാര്യര്‍ പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും ഒളിച്ചോടിയതായി കോളനി നിവാസികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടിയുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ഫണ്ടുകള്‍ ഇക്കാരണത്താല്‍ ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നതായും കോളനിവാസികള്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരി 13 ന് മഞ്ജു വാര്യരുടെ തൃശൂരിലെ വീടിന് മുമ്പില്‍ കുടില്‍ കെട്ടി സത്യഗ്രഹം സംഘടിപ്പിക്കുമെന്നും കോളനിവാസികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍