ആരോഗ്യ സന്ദേശയാത്ര മന്ത്രി കെ.കെ ശൈലജ നാളെ ഉദ്ഘാടനം ചെയ്യും
ആരോഗ്യ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ-സാമൂഹ്യനീതി-വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ഇന്ന് (ഫെബ്രുവരി 11) നിര്‍വഹിക്കും. രാവിലെ 10ന് മാനന്തവാടി എല്‍.എഫ്.യു.പി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഒ.ആര് കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. രാവിലെ 9.30ന് ബോധവത്ക്കരണ റാലി അസി. സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. വൈഭവ് സക്സേന ഫഌഗ് ഓഫ് ചെയ്യും. ഫെബ്രുവരി 11 മുതല്‍ 14 വരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ജാഗ്രത പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യത്തിലൂന്നി വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന ബോധവത്ക്കരണമാണ് ലക്ഷ്യം. ജില്ലാഭരണകൂടം, ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നി വിഭാഗങ്ങളുടെ നേതൃത്തിലാണ് ജില്ലാതല സംഘാടനം. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റുമാര്‍ക്ക് പുസ്തക വിതരണം, ബോധവത്ക്കരണ പാവനാടകം, മൊബൈല്‍ വീഡിയോ പ്രദര്‍ശനം, ബോധവത്ക്കരണ പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍