മെഡിക്കല്‍ കോളേജിനും ബദല്റോഡിനും ബജറ്റില്‍ തുക ഉള്‍ക്കൊള്ളിക്കണം:ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്
ബത്തേരി: വയനാടിന്റെവികസന മുന്നേറ്റത്തിനും ആരോഗ്യരംഗത്തുള്ള പുരോഗതിക്കും അത്യന്താപേക്ഷിതമായ വയനാട്ടിലെ ജനങ്ങള്‍,വര്ഷങ്ങളായിആവശ്യപ്പെടുന്ന തിരെഞ്ഞെടുപ്പ് കാലങ്ങളിലെ ഇരുമുന്നണികളുടെയും മുഖ്യവാഗ്ദാനമയിരുന്ന മെഡിക്കല്‍ കോളേജിനും ,ബദല്റോഡിനും ആവശ്യമായതുക ബജറ്റ്ചര്‍ച്ചയില്‍ പ്രഖ്യാപിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റ് തയ്യാറാകണമെന്ന് ജനാധിപത്യകേരളകോണ്ഗ്രസ്സ് ബത്തേരി നിയോജക മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു.കാലവര്‍ഷക്കെടുതിയില്‍ വര്‍ഷംതോറും ഒറ്റപ്പെടുന്ന വയനാടിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാതെ,ടൂറിസം രംഗത്തുള്ള വയനാടിന്റെ അനന്തസാധ്യതയായി ഉപയോഗപ്പെടുത്താതെ, 8 കൊല്ലം മുമ്പ് പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് യഥാര്ത്ഥ്യമാക്കാതെ പ്രളയാനന്തര വയനാടിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാവുകയില്ലെന്ന് യോഗം വിലയിരുത്തി.സുല്‍ത്താന്‍ ബത്തേരിഅധ്യാപക ഭവനില്‍ചേര്‍ന്ന നിയോജക മണ്ഡലംകണ്വെന്ഷനില് നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ. വി.കെസജിഅദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടിജില്ലാ പ്രസിഡണ്ട്കെ.എആന്റണിഉദ്ഘാടനം ചെയതു. വി.എസ്ചാക്കോ, എബി പൂക്കൊമ്പില്‍, ജോര്ജ്ജ്എടൂര്, തോമസ്ഇ.റ്റി, സുനില്‍ അഗസ്റ്റിന്, ബാബുഎം.എം, എബിന് പത്രോസ്, ക്ലീറ്റസ്സെബാസ്റ്റ്യാന്, ജോര്ജ്ജ്ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ രണ്ട് ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട്മുഖ്യമന്ത്രി, ധനകാര്യവകുപ്പ്മന്ത്രി, ജില്ലയിലെഎം.എല്‍.എതുടങ്ങിയവര്ക്ക്സന്ദേശംഅയച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍