പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ വീണ്ടും കടുവയുടെ ആക്രമണം ;കറവ പശുവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു
മരക്കടവ് ഭൂദാനംകുന്ന് മൂഴിച്ചാലില്‍ ഷാജുവിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന കറവപശുവിനെയാണ് കടുവ ആക്രമിച്ചത്.പശുവിന്റെ മുഖത്താണ് ആഴത്തിലുള്ള കടിയേറ്റത്തത്.ഇന്ന് രാവിലെ പശുവിനെ കറക്കാന്‍ തൊഴുത്തിലെത്തുമ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. സമീപത്ത് കടുവയുടെ കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.പശുവിനെ കെട്ടിയിടുന്ന തൊഴുത്തിന് സമീപം ക്യാമറ സ്ഥാപിച്ചു.രണ്ടാഴ്ച്ച മുന്‍പ് മരക്കടവ് പള്ളിക്ക് സമീപം കടുവ 2 പശുക്കളെ ആക്രമിച്ചിരുന്നു.തുടര്‍ന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും നേതൃത്യത്തില്‍ ശല്യക്കാരനായ കടുവയെ പിടി കുടുന്നതിന് കൂടു വെച്ച് പിടികൂടാനുള്ള നടപടി എടുക്കും മെ ന്ന് അറിയിച്ചു വെങ്കിലും യാതൊരു നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയുടെ ശല്യം വീണ്ടും വര്‍ദ്ധിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ കടുത്ത ഭീതിയിലായിരിക്കുവാണ് കടുവയെ കൂടു വെച്ച് പിടികൂടുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍