അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം:കെ.എസ്.ടി.എഫ്
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളില്‍ യഥാസമയം സ്ഥിര അധ്യാപകരെ നിയമിക്കണമെന്നും എയ്ഡഡ് സ്കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് നിയമനാംഗീകരം നല്കല് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് (കെ.എസ്.ടി.എഫ്) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന് ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുനില്‍ അഗസ്റ്റിന് അധ്യക്ഷനായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍, പ്രതിഭകളെ ആദരിക്കല്‍, പ്രമേയങ്ങള്‍ അവത രിപ്പിക്കല്‍ ,സംഘടനാ ചര്‍ച്ച, എന്നിവയും സംലടിപ്പിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ്, കെ.എ, ആന്റണി മാസ്റ്റര്‍, കെ.എസ്.ടി.എഫ് സംസ്ഥാന സെക്രട്ടറി വി.എം ജോസഫ്, വി.എസ് ചാക്കോ,ജില്ലാ സെക്രട്ടറിമാരായ ജോയി തോമസ് ,അനുപ് ഫിലിപ്പ് എ ബി പൂക്കൊമ്പില്‍, മണി മാസ്റ്റര്‍, ബിനി, ജീന ,ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍