പനമരം ടൗണില്‍ പാര്‍ക്കിംങ്ങ് സൗകര്യം ആരംഭിച്ചു
പനമരം ടൗണിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കകള് അവസാനിപ്പിക്കുന്നതിന് പൊതുജന സഹകരണത്തോടെ പാര്‍ക്കിംങ്ങ് സൗകര്യം ആരംഭിച്ചു.പഞ്ചായത്ത് ബസ് സ്റ്റാന്റിന് പിന്നില്‍ യതി ഡ്രൈവിംഗ് സ്കൂളിന് സമീപം പഴയ നടവയല്‍ റോഡരികിലാണ് സ്ഥലം ഒരുക്കിയത്.പാര്‍ക്കിംഗ് ഗ്രൗണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു.റെഡ് ക്രോസ് ജില്ലാ ചെയര്മാന് അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.പനമരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സി.സുലൈഖ, ഒ.സി മഹേഷ് എം.എ ചാക്കോ,യതി ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സോളിയാട്രീസാ കെ.പി പ്രവീണ്‍ തുടങ്ങിയവര്‍ സംംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍