അത്മായര്‍ ക്രിസ്തുവിന്റെ കരുണയുടെ മുഖമായി മാറണം :മലങ്കര കാത്തലിക് അസോസിയേഷന്.
ബത്തേരി:മലങ്കര കത്തോലിക്കാ സഭയിലെ അത്മായര്‍ ക്രിസ്തുവിന്റെ കരുണയുടെ മുഖമായി മാറണം മലങ്കര കാത്തലിക് അസോസിയേഷന്.ബത്തേരി രൂപത പ്രസിഡണ്ടായി റെഞ്ചി നെയ്യശേരിയില്‍ (എടക്കര), ജനറല്‍ സെക്രട്ടറിയായി റോസമ്മ തോമസ് കുന്നക്കല്‍(മാണ്ടാട്) എന്നിവരെ തെരഞ്ഞെടുത്തു. വയനാട്, കണ്ണൂര്‍, കാസര്‍കോട് , നിലമ്പൂര്‍, കോഴിക്കോട് എന്നീ ജില്ലകളും തമിഴ് നാട്ടിലെ നീലഗിരി ജില്ലയും ഉള്‍പ്പെടുന്നതാണു മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപത.10 വൈദീക ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ബത്തേരി രൂപതയുടെ അത്മായ നേതൃത്വം വിശ്വാസ സംരക്ഷണത്തിനും ആരാധന പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ ജീവിത ശൈലിക്കൊപ്പം, സമൂഹ ത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കരുണയുടെ കൈത്താങ്ങ് നല്കുവാന് ആഘോഷങ്ങളും ആഡംബരങ്ങളും ലഘൂകരിച്ചു രാജ്യത്തോടും സഭയോടുമുള്ള ബന്ധം ജാതി മത ചിന്തകള്‍ക്കതീതമായി സര്‍വ മനുഷ്യരേയും ദൈവ മക്കളായി കാണുന്ന യേശുക്രിസ്തുവിന്റെ മുഖമായി മാറുന്ന പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്തു നിര്‍വ്വഹിക്കണമെന്നു രൂപതാദ്ധ്യക്ഷന് ജോസഫ് മാര്‍ തോമസ് തിരുമേനി ഉദ്ബോധിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍