ക്ഷേമനിധിയും പെന്‍ഷനും അനുവദിക്കണം : എ.കെ.ടി.ഡബ്ല്യു.എ.
ബത്തേരി:കേരളത്തിലെ ടയര്‍ മേഖലയില്‍ സ്വന്തമായി തൊഴില്‍ ചെയ്യുന്നവരും തൊഴിലാളികളുമായിട്ടുള്ളവര്ക്ക് ക്ഷേമനിധിയും,പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് ആള് കേരള ടയര്‍ വര്‍ക്കേഴ്സ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ പ്രതിസന്ധിയിലായിരിക്കുന്ന വയനാട് മെഡിക്കല്‍ കോളേജ് യാഥാര് ത്ഥ്യമാക്കണമെന്നും രാത്രിയാത്രാ നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് പി.സി. ബിജു പതാക ഉയര്‍ത്തി.സ്വാഗത സംഘം ചെയര്മാന് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍. സാബു ഉദ്ഘാടനം. ചെയ്തു.സ്വാഗത സംഘം കണ്‍വീനര്‍ സുരാജ് സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ കുഞ്ഞു മമ്മി മുതിര്‍ന്ന പൗരന്മാരായ തോമസ് വര്‍ഗ്ഗീസ് (പോപ്പുലര്‍ ടയേര്ഴ്സ്സ് ): ദിവാകരന് കോതേരീ .എന്നീവരെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് ഹാരീസ് വെള്ളമുണ്ട എസ്. എസ്. എല്‍. സി. പരീക്ഷയില്‍ ഉന്നതവീജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.സംസ്ഥാന കമ്മറ്റി അംഗം ഉണ്ണിക്കൃഷ്ണന് പാലക്കാട്, ജില്ലാ ലോറി ഓണേഴ്സ് അസോസി യേഷന്‍ പ്ര സി ഡണ്ട് അഹമ്മദ് കോ യ, ബസ്സ് ഓണേഴ്സ് പ്രസിഡണ്ട് ഹരിദാസ്, ടോളീന്സ് ഗ്രൂപ്പ് മാനേജര്‍ കാര്ത്തീക്, ഷാജിലാല്‍ മീഡാസ്: അജി മിന ടയര്‍, അബ്ലാസ് ബത്തേരി , ജോസ് കാട്ടിക്കുളം , ഷൗക്കത്തലി കല്‍പ്പറ്റ, എന്നിവര്‍ ആ ശംസകളര്പ്പിച്ചു സംസാ രി ച്ചു. ഷിജു പടിഞ്ഞാറത്തറ പ്രമേയം അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ ബാലകൃഷ്ണന് നായര്‍ നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍