16 ലിറ്റര്‍ മാഹി മദ്യവുമായി രണ്ടു പേര് എക്സൈസിന്റെ പിടിയിലായി
വയനാട് എക്സൈസ് ഇന്റലിജന്‍സ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അമ്പലവയല്‍ കാരാപ്പുഴ സ്വദേശികളായ പീറ്റര്‍,രാമചന്ദ്രന് എന്നിവരെ അര ലിറ്ററിന്റെ 32 കുപ്പി പുതുച്ചേരി നിര്‍മ്മിത വിദേശമദ്യവുമായി വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫും സംഘവും പിടികൂടിയത്. മാഹിയില്‍ നിന്നും മദ്യമെത്തിച്ച് റിസോര്‍ട്ടുകളിലും മറ്റും വിതരണം ചെയ്യുകയാണ് ഇവര്‍ ചെയ്ത് വന്നിരുന്നത്.രാമചന്ദ്രന്റെ പേരില്‍ ഇതിനു മുമ്പും സമാന കേസുണ്ട്. ഇന്റലിജന്‍സ് പ്രിവന്റിവ് ഓഫീസര്‍ വി.ആര് ബാബുരാജ് ,പ്രിവന്റീവ് ഓഫീസര്‍ പി.കെ പ്രഭാകരന്,സിവിന് എക്സൈസ് ഓഫിസര്‍ മാരായ സി മിഥുന്,എം.അനില്‍ ,സുരേഷ്.എം,സുധീഷ്.വി എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍