കുരങ്ങുപനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനവും ബോധവല്‍ക്കരണ ക്ലാസും നടത്തി
കുരങ്ങുപനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം ഗവ. ഹൈസ്ക്കൂളില്‍ കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനവും , ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബജിത്ത് കുമാര്‍, എ.ജെ ഇമ്മാനുവല്‍,ഷേര്‍ളി എന്നിവര്‍ നേതൃത്വം നല്കി.ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ,ഡിവിഷന് കൗണ്‍സിലര്‍ ശരത്ത് എന്നിവരുടെ നേതൃത്തില്‍ കുരങ്ങുപനിക്കെതിരെ പുതുവീട് കോളനിവാസികള്‍ക്ക് കുരങ്ങു ചെള്ള് ശരീരത്തില്‍ കയറാതിരിക്കാന്‍ ശരീരത്തില്‍ പുരട്ടുന്ന ലേപനങ്ങള്‍ വിതരണം ചെയ്തു. കൂടാതെ വനത്തില്‍ വിറക് ശേഖരിക്കുവാന്‍ പോകുന്നവര്‍ക്കും,കാലികളെ മേയ്ക്കാന്‍ വിടുന്നവര്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും ,ലഘുലേഖകളും വിതരണം ചെയ്തു.ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് ചെതലയം ആശുപത്രിയില്‍ ലഭ്യമാണന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍