പന്ത്രണ്ട് വയസുകാരന് പ്രകൃതിവിരുദ്ധ പീഢനം: യുവാവ് അറസ്റ്റില്‍; പ്രതിക്കെതിരെ പോക്സോ കേസ്
മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ കുട്ടിരായന്‍ പാലത്തിന് സമീപം താമസിച്ചുവരുന്ന പ്രമോദ് (33) നെയാണ് മീനങ്ങാടി എസ്ഐ ജയപ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. പ്രമോദ് തന്റെ പരിചയക്കാരനായ പന്ത്രണ്ട് വയസുകാരനെ പലതവണ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയതായാണ് പരാതി. തുടര്‍ന്ന് കുട്ടി മാതാപിതാക്കളോട് സംഭവത്തെ കുറിച്ച് പറയുകയും മാതാപിതാക്കള്‍ ജില്ലാ ശിശുസംരക്ഷണ സമിതിയോട് പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ശിശു സംരക്ഷണ യൂണിറ്റി അധികൃതര്‍ കുട്ടിയുടെ മൊഴിയെടുത്ത ശേഷം പരാതി മീനങ്ങാടി പോലീസിന് കൈമാറുകയും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്സോ നിയമം ഉള്‍പ്പെടെയുള്ളവ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍