അടൂര്‍ ബസിന് സ്വീകരണം നല്കി
പുല്‍പ്പള്ളി:സര്‍വ്വീസ് പുനഃരാരംരഭിച്ച പെരിക്കല്ലുര്‍ അടൂര്‍ കെ.എസ്. ആര്.ടി.സി.ബസിന് സ്വീകരണം നല്കി.ലാഭത്തില്‍ ഓടിയിരുന്ന കെ.എസ്.ആര്.ടി.സി സര്‍വ്വീസ് രണ്ട് മാസം മുമ്പ് നിര്‍ത്തലാക്കിയിരുന്നു തുടര്‍ന്ന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി എം.ഡിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സര്‍വ്വീസ് പുനഃരാരംഭിച്ചത്.പെരിക്കല്ലൂരില്‍ നല്കിയ സ്വീകരണം ഗ്രാമ പഞ്ചായത്തംഗം ജാന്‍സി ജോസഫ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം തോമസ് പാഴുക്കാല അദ്ധ്യക്ഷത വഹിച്ചു.പെരിക്കല്ലുര്‍ സെന്റ് തോമസ് ഫൊറോന അസി.വികാരി ഫാ.ഗ്രയ്സണ് വേങ്ങയ്ക്കല്‍,മനോജ് ഉതുപ്പാന്,പി.കെ.ജോണി,സുനില്‍ വാഴയ്ക്കല്‍ ,വിജയകുമാര്‍,കുന്നത്ത് ജോസ്,ഡാമിയന്‍ ജോസഫ്, തമ്പി എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍