വിളംബര ജാഥ നടത്തി
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞത്തിന്റെ ഭാഗമായി വിദ്യാലയ അക്കാദമിക മികവുകള്‍ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ജി.എല്‍.പി.എസില്‍ നടപ്പിലാക്കുന്ന പഠനോത്സവം 2019 ന്റെ ഭാഗമായി വിളംബര ജാഥ നടത്തി.ജാഥ സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.രാജേന്ദ്രന് ഫ്ളാഗ് ഓഫ് ചെയ്തു.ചടങ്ങില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാര്‍,വാര്‍ഡ് മെമ്പര്‍ മിനി സാജു, ഹെഡ്മിസ്ട്രസ് പി. ജി മേഴ്സി, പി. ടി. എ പ്രസിഡന്റ് സാബു സേവ്യര്‍,എസ്.എം. സി ചെയര്മാന് ബിനോയ് എന്നിവര്‍ പങ്കെടുത്തു.മീനങ്ങാടി ടൗണില്‍ നിന്നാരംഭിച്ച ജാഥ സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു.പഠനോത്സവത്തോടനുബന്ധിച്ചു കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രകടമാക്കുന്ന വിവിധ സ്റ്റാളുകള്‍ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍