'സ്പര്‍ശ് 2019' ജില്ലാതല ഉദ്ഘാടനം
ദേശീയകുഷ്ഠരോ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം 'സ്പര്‍ശ് 2019' വയനാട് ജില്ലാതല ഉദ്ഘാടനം പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദലീപ് കുമാര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അദ്ധ്യക്ഷത വഹിച്ചു.സാമൂഹീകാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജ ദിനാചരണ സന്ദേശം നല്കി. ജില്ലാ മലേറിയ ഓഫീസര്‍ അശോക്കുമാര് കുഷ്ഠരോഗ ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.കെ. വിനോദ് ആശംസകളര്‍പ്പിച്ചു.അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ടി സുരേഷ് 'സ്പര്‍ശ് 2019'പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം സ്വാഗതവും നോണ്‍മെഡിക്കല്‍ സൂപ്പര്‍വൈസര്‍ കെ.ബാബു നന്ദിയും പറഞ്ഞു. കുഷ്ഠരേഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണ കാലത്ത് ജില്ലയില്‍ വിവിധ ഇടങ്ങളിലായി ത്വക്രോഗ പരിശോധന ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ളാസുകള്‍, സെമിനാറുകള്‍ പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയെ കുഷ്ഠരോഗ വിമുക്തമാക്കാന്‍ മുഴുവന്‍ ജനങ്ങളുടേയും സഹകരണമുണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍