ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പോക്സോ കേസ് ; പ്രതിക്കെതിരെ ബലാത്സംഗം, എസ്.സി.എസ്ടി കേസുകളും
പട്ടിക വര്‍ഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമായി ഒ.എം. ജോര്‍ജിനെതിരെയാണ് പോക്സോ കേസ്.ഒന്നര വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയങ്ങളില്‍ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പറഞ്ഞത്.തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
അവധി ദിവസങ്ങളില്‍ പെണ്‍കുട്ടി ജോര്‍ജിന്റെ വീട്ടില്‍ പണിക്ക് എത്തുമായിരുന്നു. മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളിലാണ് ജോര്‍ജ് പെണ്‍കുട്ടിയെ പലതവണകളായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.ഡി സുനിലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഒമ്പതരയോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോക്സോ കൂടാതെ ബലാത്സംഗത്തിനും,എസ്.സി.എസ്.ടി നിയമ പ്രകാരവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി നിലവില്‍ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍