പനമരം സി.എച്ച് റെസ്ക്യൂടീം നാടിന് സമര്‍പ്പിച്ചു
ജീവന്‍രക്ഷ ദുരന്ത സഹായ മേഖലകളില്‍ പൊതുജന സേവനാര്‍ത്ഥം രൂപീകരിച്ച സി.എച്ച് റെസ്ക്യൂ ടീമിനെ നാടിന് സമര്‍പ്പിച്ചു.പനമരത്ത് നടന്ന ചടങ്ങില്‍ മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ആണ് ടീമിനെ നാടിന് സമര്‍പ്പിച്ചത്.പരിപാടിയുടെ ഭാഗമായി നടത്തിയ ദീപശിഖാ ജലയാത്ര പനമരം പോലീസ് സബ് ഇന്‍സ്പക്ടര്‍ രാംകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.കീഞ്ഞ് കടവ് ജുമാ മസ്ജിദിന് സമീപം കബനി നദിക്കരയില്‍ നടന്ന ചടങ്ങില്‍ ആറങ്ങാടന്‍ നാസര്‍ നല്കിയ എയര്‍ ബോട്ടിന്റെ സമര്‍പ്പണവും നടന്നു.തുടര്‍ന്ന് ദീപശിഖാ പ്രയാണം സമ്മേളന വേദിയായ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍