ക്വിസ് മത്സരം നടത്തി
വിമുക്തി ലഹരി വര്‍ജ്ജനമിഷന്റെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തും, ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസും സംയുക്തമായിപഞ്ചായത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കഴി അദ്ധ്യക്ഷത വഹിച്ചു,എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എസ് വിനീഷ്,സിവില്‍ എക്സൈസ് ഓഫീസര്‍ പി.ആര് വിനോദ്,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജലജ എം.ജെ എന്നിവര്‍ പങ്കെടുത്തു.ഒന്ന് രണ്ട് സ്ഥാനങ്ങള്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളും,മുന്നാം സ്ഥാനം പെരിക്കല്ലുര്‍ ഗവ.സ്കൂളും കരസ്ഥമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍