ഭദ്രതയോടെ യുവനിര്‍മ്മിതി;സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
പനമരം : 'ഭദ്രതയ്ക്ക് ഒരു ചുവട് വെയ്പ്പ്'എന്ന ആശയവുമായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ യൂണിറ്റുകളുടെ വാര്‍ഷിക സപ്തദിന സഹവാസ ക്യാമ്പ് 'യുവനിര്‍മ്മിതി 'ക്ക് പനമരം ഗ്രാമപഞ്ചായത്തിലെ ചെറുക്കാട്ടൂരില് തുടക്കമായി. അന്താരാഷ്ട്ര തലത്തില്‍ വിവിധതരം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പ്രൊജക്റ്റ് വിഷനുമായി കൈകോര്‍ത്തു കൊണ്ട് പ്രളയം തകര്‍ത്ത വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കുക എന്നതാണ് ഏഴു ദിവസത്തെ യുവനിര്‍മ്മിതി എന്ന ക്യാമ്പിലൂടെ ഈ യുവ എഞ്ചിനീയര്‍മാര്‍ ഉദ്ദേശിക്കുന്നത്. മുപ്പതോളം വീടുകളുടെ പുനര്‍നിര്‍മ്മാണവും അമ്പതോളം വീടുകളുടെ ഇലക്ട്രിക്പ്ലമ്പിംഗ് ജോലികളും ആണ് ലക്ഷ്യമിടുന്നത് എന്ന് പ്രോഗ്രാം ഓഫീസര്‍ അലി.കെ.പി അറിയിച്ചു.
സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഭദ്രദീപം കൊളുത്തി കൊണ്ട് ക്യാമ്പ് ഉത്ഘാടനംചെയ്തു. പ്രൊജക്റ്റ് വിഷന്‍ കോര്‍ഡിനേറ്റര്‍ സിബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് യു.എ പൗലോസ്, പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. അലി കെ.പി, പ്രൊഫ. സോഹന്‍ പി.ജെ, വളണ്ടിയര്‍ സെക്രട്ടറിമാരായ കൃപ പി, വിജീഷ് വിന്‍സെന്റ്,കെല്‍വിന്‍ സുനില്‍, തിതീക്ഷ എന്നിവര്‍ സംസാരിച്ചു.ജനുവരി 25 ന് ആരംഭിച്ച ക്യാമ്പ് 31ന് സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍