ക്വിസ് മത്സരം നടത്തി
സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടിയും ബത്തേരി നഗരസഭയും സെന്റ് മേരീസ് കോളേജ് എന്‍.സി.സി യൂണിറ്റും സംയുക്തമായി വിമുക്തി പദ്ധതിയുടെ ഭാഗമായി ക്വിസ് മത്സരം നടത്തി.ക്വിസ് മല്‍സരം ബത്തേരി നഗരസഭാ ചെയര്മാന് സാബു റ്റി.എന്‍ ഉദ്ഘാടനം ചെയ്തു.സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡി.ആര് ക്ഷേബ എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം വയനാട് ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍ ഐ.എ.എസ് നിര്‍വ്വഹിച്ചു.എന്‍.സി.സി എ.എന്‍.ഒ ഡോ.പ്രമോദ് കെ.എസ്,എ.ഇ.ഐ വി.കെ മണികണ്ഠന്, സി.ഇ.ഒ എം.സോമന്,ഡബ്ല്യു.സി.ഇ.ഒ രമ്യ ബി.ആര് എന്നിവര്‍ പങ്കെടുത്തു.പ്രിവന്റീവ് ഓഫീസര്‍ വി.ആര് ബാബുരാജ് ക്വിസ്സ് മാസ്റ്ററായിരുന്നു.സെന്റ് മേരീസ് കോളേജ് ഒന്നാം സ്ഥാനവും,പൂമല ബി.എഡ് സെന്റര്‍ രണ്ടാസ്ഥനവും കോ ഓപ്പറേറ്റീവ് കോളേജ് ബത്തേരി മുന്നാം സ്ഥാനവും കരസ്ഥമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍