വിത്തുത്സവത്തിന് തുടക്കമായി
സുല്‍ത്താന്‍ ബത്തേരി:ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ നേത്രത്വത്തില്‍ എട്ടാമത് വിത്തുത്സവം ബത്തേരി ചുള്ളിയോട് റോഡിനു സമീപമുള്ള ഗ്രൗണ്ടില്‍ ആരംഭിച്ചു.ജനുവരി 28 വരെ തുടരുന്ന വിത്തുത്സവത്തില്‍ 75 ലധികം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ആഗോളമായി പ്രശസ്തനായ പ്രമുഖ വിത്തു സംരക്ഷകന്‍ ചെറുവയല്‍ രാമന് വിത്തുത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാത്ഥികള്‍ക്ക് വിത്തുകളെ കുറിച്ച് പഠിപ്പിച്ചുകൊടുക്കേണ്ടതിന്റെയും വിത്തു സംരക്ഷണമെന്നാല്‍ പ്രകൃതി സംരക്ഷണമാണ് എന്ന സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ചെറുവയല്‍ രാമന് സംസാരിച്ചു.എഫ് ടി എ കെ ജനറല്‍ കണ്‍വീനര്‍ ജോസഫ് കുളത്തുങ്കല്‍ സ്വഗതം പറഞ്ഞ ചടങ്ങില്‍ ചെയര്മാന് എ കെ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. പ്രളയാനന്തര കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധിയെ കുറിച്ച് എഫ് ടി എ കെ പ്രമോട്ടര്‍ േ്രടാമി മാത്യു ആമുഖമായി സംസാരിച്ചു. പ്രളയ അതിജീവനത്തില്‍ എഫ് ടി എ കെ യുടെ ഇടപെടലിനെ കുറിച്ച് എഫ് ടി എ കെ സെക്രട്ടറി തോമസ് കളപ്പുര വിശദീകരിച്ചു. അതിജീവനോപാധികളുടെ വിതരണോദ്ഘാടനം സുല്‍ത്താന്‍ ബത്തേരി വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് സി കെ സഹദേവന് നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്, പി പി അയൂബ്, ബാനു പുളിക്കല്‍, രാധ ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എഫ് ടി എ കെ വയനാട് പ്രസിഡന്റ് സെലിന് മാനുവല്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍