ദുരന്തനിവാരണ സേന ജനുവരി 26 ന് നാടിന് സമര്‍പ്പിക്കും.
പനമരം:പനമരം സി എച്ച് റെസ്ക്യു ടീമിന്റെ ദുരന്തനിവാരണ സേന ജനുവരി 26 ന് വൈകുന്നേരം നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പനമരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വയനാട് പ്രളയത്തിലും തുടര്‍ന്നും ദുരന്തനിവാരണ സേവന പ്രവര്‍ത്തനം കാഴ്ചവെച്ച പനമരത്തെ യുവ കൂട്ടായ്മയില്‍ രൂപം കൊണ്ട താണ് സി എച്ച് റെസ്ക്യൂ ടീം..പനമരം പുഴയില്‍ വര്‍ഷങ്ങളായി അപകടത്തില്‍പ്പെടുന്നവരുടെ സഹായത്തിനായി ഉടനെത്തുന്ന യുവാക്കളുടെ കൂട്ടായ്മയാണ് ഇത്തരം ഒരു സംരഭത്തിന് രൂപം നല്‍കിയത്.വയനാട്ടില്‍ എവിടെയും സേന സേവനത്തിനെത്തും അത്യാവശ്യ ഘട്ടങ്ങളില്‍ 8547114100, 9526429134. എന്ന നമ്പറില്‍ ബന്ധപ്പെടാംഅപകടത്തില്പ്പെടുന്നവരെ സഹായിക്കല്‍ പ്രകൃതി ദുരന്തത്തില്‍ ജീവന് രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയെ സഹായിക്കൂ ക. ഗതാഗത തടസ്സങ്ങള്‍ പോലുള്ളവ യില്‍ സഹായമെത്തില്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തിലെത്തിയാല്‍ വനം വകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശാനുസരണം സഹായം ചെയ്യല്‍.പുഴയിലും മറ്റും അപകടത്തില്‍ പെടുന്നവരെ കരക്കെത്തിക്കാനും ഇഒ ടീം തയ്യാറാണെന്ന് ഭാരവാഹികളായ അജ്മല്‍ തിരുവാള്‍ ,അഷറഫ് കോണിക്കല്‍, അബ്ദുറഹ്മാന് കാരാടന്‍ റസാക്ക് പള്ളിപ്പറമ്പന്‍ എന്നിവര്‍ പറഞ്ഞു.അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് കീഞ്ഞ് കടവ് ജുമാ മസ്ജിദിന് സമി പത്ത് നിന്നു കബനി നദിയിലൂടെ ദീപശിഖാ ജലയാത്രയും സേനക്ക് വേണ്ടി ആറങ്ങാടന്‍ നാസര്‍ സംഭാവന ചെയ്ത ബോട്ടിന്റെ കൈമാറ്റവും നടക്കും. ജലയാത്ര പനമരം ടക രാംകുമാര്‍ ഫ്ലാഗ് ഓണ്‍ ചെയ്യും. തുടര്‍ന്ന് 4 മണിക്ക് പനമരത്ത്നടക്കുന്ന ചടങ്ങില്‍ സബ് കലക്ടര്‍ ചടഗഉമേഷ് കഅട ദുരന്തനിവാരണ സേന നാടിന് സമര്‍പ്പിക്കു.വയനാട്ടില്‍
എവിടെയും സേന സേവനത്തിനെത്തും അത്യാവശ്യ ഘട്ടങ്ങളില്‍ 8547 114100, 9526429134. എന്ന നമ്പറില്‍ ബന്ധപ്പെടാം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍