മലബാര്‍ കോളേജ് വാര്‍ഷികാഘോഷം നടത്തി
സുല്‍ത്താന്‍ ബത്തേരി മലബാര്‍ കോളേജ് വാര്‍ഷികാഘോഷം 'മലബാര്‍ ഫെസ്റ്റ്19' ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു.കോളേജ് ചെയര്മാന് ആര്.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ വി.കെ.വിനോദ് യൂണിയന് ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.പ്രിന്‍സിപ്പല്‍ കെ.എസ് സന്തോഷ്,സ്റ്റാഫ് സെക്രട്ടറി വി.പി ദിനേശ്,കോളേജ് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ എസ്.ആര്.രശ്മി എന്നിവര്‍ പ്രസംഗിച്ചു.രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍