ഡയാലിസിസ് സെന്റര്‍ ശിലാസ്ഥാപനം നടത്തി
മീനങ്ങാടി:മീനങ്ങാടി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി അമ്പത്തിമൂന്നില് ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന് ട്രസ്റ്റ് ചെയര്മാന് ഡോ.പി. സി.മൊഹിനുദ്ദീന്‍ തറക്കല്ലിട്ടു.പൊതുസമ്മേളനം ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയന് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അസൈനാര്‍, മുട്ടില്‍ വയനാട് ഓര്‍ഫനേജ് സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍, കോഴിക്കോട് കൃപാലയം ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഷിബു കുറ്റിപറിച്ചേല്‍, മീനങ്ങാടി ജുമാ മസ്ജിദ് ഇമാം മുസ്തഫല്‍ ഫൈസി നീലഗിരി, ടി.ആര് സുന്ദര സ്വാമി ,ഡോ.മാത്യു തോമസ്, ഇബ്രാഹിം ഫൈസി പേരാല്‍, ടി.കെ. ഇബ്നു ബാസ്, കെ.കെ.വിശ്വനാഥന്, ടി.എം. ഹൈറുദ്ദീന്‍,വി.എം. വിശ്വനാഥന്, സി.കെ.സൈതലവി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍