ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മെയിന്റനന്‍സ് ട്രൈബ്യൂണലും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് നായ്ക്കെട്ടി ഗവ.എല്‍.പി.സ്കൂളില്‍ വയോജനങ്ങള്‍ക്കായി ബോധവല്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി. ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വയോജന സംരക്ഷണ നിയമം സംബന്ധിച്ച് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷറഫ് കാവില്‍ ക്ലാസെടുത്തു. നൂല്‍പ്പുഴ പി.എച്ച്.സി.യിലെ ഡോ.ദാഹിറിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്ക്കും മെഡിസിനല്‍ കിറ്റ് വിതരണം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് പോഷകാഹാരത്തെക്കുറിച്ച് എക്സിബിഷനും സംഘടിപ്പിച്ചു. വയോജനങ്ങളുടെ ഭക്ഷണ ക്രമത്തെക്കുറിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡയറ്റീഷ്യന് ഷാക്കിറ ക്ലാസെടുത്തു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല മാത്യു, മെമ്പര്‍ ബിന്ദു മനോജ്, പി.കെ.കുമാരന്, നസീറ ഇസ്മയില്‍ പുഷ്പ ഭാസ്കരന്, അനിത വിനോദ്, വയോജനവേദി ജില്ലാ കമ്മിറ്റി അംഗം പി.കെ. വാസുദേവന്‍ നായര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍