എഫ്സോണ് കലോത്സവം സമാപിച്ചു.
പുല്‍പ്പള്ളി:കാലിക്കറ്റ് സര്‍വ്വകലാശാലാ യൂണിയന് എഫ്സോണ് കലോത്സവം സമാപിച്ചു.നാലു ദിവസങ്ങളിലായി പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് നടന്ന കലോത്സവത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഓ കോളേജ് ജേതാക്കളായി.സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് രണ്ടും ,പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് മൂന്നും സ്ഥാനം കരസ്ഥമാക്കി.സമാപന സമ്മേളനം കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് വിദ്യാര്‍ത്ഥി വിഭാഗം മേധാവി ഡോ.പി വത്സരാജന്‍ ഉദ്ഘാടനം ചെയ്തു.യൂണിവേഴ്സിറ്റി യൂണിയന് ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ് അധ്യക്ഷനായിരുന്നു.യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ സെക്രട്ടറി അമല്‍ജിത്ത് എം.റ്റി.കെ,പ്രിന്‍സിപ്പാള്‍ ര.വിനോദ്കുമാര്‍,ജോബിസണ്‍ ജെയിംസ്, മുഹമ്മദ് ഷാഫി,മുഹമ്മദ് അഷ്ക്കര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍