കാരുണ്യ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ മാതൃകയാവുന്നു.
പുല്‍പ്പള്ളി:കാരുണ്യ പ്രവര്‍ത്തനങ്ങളുമായി പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ മാതൃകയാവുന്നു.സ്കൂളില്‍ നടന്ന ബത്തേരി ഉപജില്ല യുവജനോത്സവത്തോട് അനുബന്ധിച്ച് സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സ്റ്റാളില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് നാല് വര്‍ഷം മുന്‍പ് സിമന്റ് ചാക്ക് എടുക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ് അരക്ക് താഴെ തളര്‍ന്നുപോയ വെങ്കിടേഷിന് വീല്‍ചെയര്‍ വാങ്ങി നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയായത്. വാടക വീട്ടില്‍ വര്‍ഷങ്ങളായി കിടപ്പിലായിരുന്ന വെങ്കിടേഷിന് വീല്‍ ചെയര്‍ ഇല്ലാത്തതു മൂലം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.വെങ്കിടേഷിന്റെ ദുരവസ്ഥ കേട്ടറിഞ്ഞാണ് സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച പണം കൊണ്ട് വീല്‍ ചെയര്‍ മേടിച്ച' നല്കാന് തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഈ ഉദ്യമം കേട്ടറിഞ്ഞ്.സംസ്ഥാന വനിത കമ്മീഷന് ചെയര്പേഴ്സന് എം സി. ജോസഫൈന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വീട്ടിലെത്തിയാണ് വീല്ചെയര്കൈമാറിയത്.വിദ്യാര്‍ത്ഥികളുടെ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമുഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപബായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ എം.എസ് സുരേഷ് ബാബു പ്രിന്‍സിപ്പാള്‍ സന്തോഷ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നിഷ എം.വൈ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍