റോഡ് മുറിച്ച് കടന്ന മൂന്നര വയസുകാരന് ഓട്ടോറിക്ഷയിടിച്ച് ഗുരുതര പരുക്ക് ;അപകടം കണിയാരത്ത് വെച്ച്

മാനന്തവാടി കണിയാരത്ത് വെച്ച് ഐസ്‌ക്രീം കടയില്‍ നിന്നും ഐസ്‌ക്രീം വാങ്ങി റോഡ് മുറിച്ച് കടക്കവേ ഓട്ടോറിക്ഷയിടിച്ച് മൂന്നര വയസുകാരന് ഗുരുതര പരുക്ക്. പിലാക്കാവ് സ്വദേശി എടക്കാട്ട് ബഷീറിന്റെ മകന്‍ മുഹമ്മദ് റയാനാണ് പരുക്കേറ്റത്. റോഡരികില്‍ കാര്‍ നിര്‍ത്തിയ ശേഷം എതിര്‍വശത്തെ ഐസ് ക്രീം കടയില്‍ നിന്നും ഐസ്‌ക്രീം വാങ്ങുകയായിരുന്നു ബന്ധുക്കള്‍. തുടര്‍ന്ന് ഐസ്‌ക്രീം കയ്യില്‍ കിട്ടിയ ശേഷം കുട്ടി പെട്ടെന്ന് റോഡ് മുറിച്ച് കടക്കവേയാണ് അപകടം സംഭവിച്ചത്. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിലവിലെ പരുക്ക് ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍