മീനങ്ങാടിക്ക് സമീപം റവന്യൂ ഭൂമിയിലും ,തോട്ടത്തിലും തീപിടുത്തം ;കാര്യമായ നാശനഷ്ടങ്ങളില്ല
മീനങ്ങാടി അപ്പാട് പന്നി മുണ്ട റൂട്ടില്‍ പള്ളിക്കാമൂല ക്ഷേത്രത്തിന് സമീപമുള്ള റവന്യൂ ഭൂമിയിലാണ് തീപിടുത്തമുണ്ടായത്.തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്കും തീ പടര്‍ന്നു കയറുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നാട്ടുകാര്‍ ബത്തേരി ഫയര്‍ഫോഴ്സ് അധികൃതരെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്സെത്തി തീയണക്കുകയും ചെയ്തു.നട്ടുച്ച നേരമായതിനാല്‍ തീ വളരെ വേഗം പടര്‍ന്നു കയറിയെങ്കിലും നാട്ടുകാരുടെയും , അഗ്നി ശമന സേനാംഗങ്ങളുടേയും തക്ക സമയത്തെ ഇടപെടല്‍ മൂലം വലിയ രീതിയിലുള്ള നാശനഷ്ടം വരുന്നതിന് മുമ്പ് തീയണക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍