നവോത്ഥാന സദസ്സ് നടത്തി.
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന യുവജന വാരാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നവോത്ഥാന സദസ്സ് നടത്തി.മാനന്തവാടി കോഓപ്പറേറ്റീവ് കോളേജില്‍ വെച്ച് നടന്ന പരിപാടി മാനന്തവാടി നിയോജക മണ്ഡലം എം.എല്‍ .എ ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു.ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണം നടത്തി.പി.സുരേഷ് ബാബു നവോത്ഥാന സന്ദേശം നല്കി. കോഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പല്‍ പി കെ സുധീര്‍ അധ്യക്ഷതവഹിച്ചു.പഅജിത്ത് വര്‍ഗീസ്,ബിനു വി.യു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍