പഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാല നടത്തി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ ഹിന്ദിഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനുള്ള സുരീലി ഹിന്ദി പഠനോപകരണനിര്‍മ്മാണ ശില്‍പ്പശാല മാനന്തവാടി ബി.ആര്.സിയില്‍ സംഘടി പ്പിച്ചു.ശില്‍പ്പശാല സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനിതാഭായി പി.എന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജി എം.ഒ എന്നിവര്‍ സംസാരിച്ചു. ഉപജില്ലയില്‍ 41 വിദ്യാലയങ്ങള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ തയ്യാറാക്കി.അവ ഒരു കിറ്റാക്കി ഓരോ വിദ്യാലയ ത്തിനും ലഭ്യമാക്കും. അതിനോട നുബന്ധിച്ച് മാനന്തവാടി എല്‍.എഫ് യു.പി സ്കൂളില്‍ വെച്ച് പഠനോപകരണത്തിന്റെ ക്ലാസ് റൂം ഉപയോഗം അധ്യാപകര്‍ക്ക് പരിചയെപ്പടുത്തുന്ന ട്രൈഔട്ട് പരിശീലനവും നടത്തും.മാനന്തവാടി ബി.ആര്.സിയില്‍ നടക്കുന്ന ശില്‍പ്പശാലക്ക് ബിപിഒ കെ. സത്യന്,ട്രെയിനര്‍ പ്രദീപന് എം, സി.ആര്.സി കോഡിനേറ്റര്‍ സ്വപ്ന പി.എ3, സ്പെഷ്യലിസ്റ്റ് അധ്യാപകരായ ദിപുകുമാര്‍, ഗിരീഷ് പെരുവക, ബിജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍