എഫ്സോണ് കലോത്സവം;സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിച്ചു.
പുല്‍പ്പള്ളി:കാലിക്കറ്റ് സര്‍വ്വകലാശാല എഫ്സോണ് കലോത്സവം സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിച്ചു. ജനുവരി 18 മുതല്‍ 21 വരെയുള്ള തീയതികളിലായി പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് കലോത്സവം നടക്കുന്നത്. സ്റ്റേജിതര മത്സരങ്ങള്‍ 18,19 തീയതികളിലും സ്റ്റേജ് മത്സരങ്ങള്‍ 20,21 തീയതികളിലുമായാണ് നടക്കുന്നത്.സ്റ്റേജ് ഇതര മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സാസ്കാരിക പ്രമുഖന് പി.കെ റെജി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ജില്ലാ എക്സിക്യൂട്ടീവ് മുഹമ്മദ് അഷ്ക്കര്‍ അധ്യക്ഷനായിരുന്നു.കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന് ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ്, എസ്.എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ സി.വിനോദ്കുമാര്‍,മുഹമ്മദ്ഷാഫി,അജില്‍ സാലി എന്നിവര്‍ സംസാരിച്ചു,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.നിഷാദ് സ്വാഗതവും കോളേജ് ചെയര്മാന് ഇ.ആര് യശ്വന്ത് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍