കേശദാന ക്യാമ്പ് നടത്തി
ബ്ലഡ് ഡോണഴ്സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് കേശദാന ക്യാമ്പ് നടത്തി. .ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെ.രഘു ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രിന്‍സിപ്പല്‍ ഡോ.റോയി അധ്യക്ഷനായിരുന്നു. ബ്ലഡ് ഡോണോഴ്സ് കേരള പ്രസിഡന്റ് രഞ്ജിത് കുമാര്‍,ഫാ:ജോര്‍ജ് അലമ്മൂട്ടില്,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സ്മിത,സജില്‍ എന്നിവര്‍ സംസാരിച്ചു.കേശദാനത്തിന് മികച്ച പ്രതികരണമാണ് വിദ്യാര്‍ഥിനികളുടെ ഭാഗത്ത് നിന്നുണ്ടായത് എന്നും ഇത്തരം ക്യാമ്പ് സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബ്ലഡ് ഡോണോഴ്സ് കേരള ചാരിറ്റബിള്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ടാല്‍ മതിയായ സൗകര്യം ചെയ്ത് കൊടുക്കുമെന്നും പ്രസിഡന്റ് രഞ്ജിത് കുമാര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍